Section

malabari-logo-mobile

ഇന്ത്യന്‍ എംബസിയുടെ വിസ ഓണ്‍ ലൈന്‍ സര്‍വീസസ് ജൂലായ് ഒന്നു മുതല്‍

HIGHLIGHTS : ദോഹ: ഇന്ത്യന്‍ എംബസിയുടെ വിസ ഓണ്‍ ലൈന്‍ സര്‍വീസസ് ജൂലായ് ഒന്നു മുതല്‍ തുടങ്ങുമെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ്, ബ...

visa-qatarദോഹ: ഇന്ത്യന്‍ എംബസിയുടെ വിസ ഓണ്‍ ലൈന്‍ സര്‍വീസസ് ജൂലായ് ഒന്നു മുതല്‍ തുടങ്ങുമെന്ന് എംബസി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള ടൂറിസ്റ്റ്, ബിസിനസ് വിസകള്‍ക്ക് വെബ്‌സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ്.
അപേക്ഷകന്റെ എല്ലാ വിശദാംശങ്ങളും ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോമില്‍ പൂരിപ്പിക്കണം. ഏറ്റവും പുതിയ ഫോട്ടോയും ഫോമിനോടൊപ്പം ചേര്‍ക്കേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറം പ്രിന്റെടുത്ത് രണ്ട് കോപ്പി ഫോട്ടോയോടൊപ്പം ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ സമര്‍പ്പിക്കണം. ഫോറത്തില്‍ അപേക്ഷന്റെ ഒപ്പ് നിര്‍ബന്ധമാണ്.
ആവശ്യമായ ഫീസും ഐ ഡി കാര്‍ഡിന്റെ കോപ്പിയും എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചിരിക്കുന്ന മറ്റ് രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. രാവിലെ എട്ട് മണി മുതല്‍ 11.15 വരെയുള്ള സമയത്തിനുള്ളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അംഗീകൃത റസിഡന്‍സ് പെര്‍മിറ്റുള്ള ഖത്തരികള്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും അപേക്ഷ സമര്‍പ്പിച്ച ദിവസം തന്നെ വിസ അനുവദിക്കുന്നതാണ്.
റസിഡന്‍സ് പെര്‍മിറ്റില്ലാത്ത ഖത്തരികളല്ലാത്തവര്‍ക്ക് മൂന്നോ നാലോ ദിവസത്തിനു ശേഷമേ വിസ അനുവദിക്കുകയുള്ളൂവെന്നും എംബസി വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!