Section

malabari-logo-mobile

ദോഹയില്‍ മോഷണക്കേസില്‍ നാല് പ്രവാസികള്‍ക്ക് 10 വര്‍ഷം തടവും നാടുകടത്തലും

HIGHLIGHTS : ദോഹ: മോഷണക്കേസില്‍ പ്രതികളായ നാല് പ്രവാസികള്‍ക്ക് തടവ് ശിക്ഷ. ദോഹ ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് പത്തുവര്‍ഷത്തെ തടവ് വിധിച്ചത്. ശിക്ഷ നടപ്പാക്ക...

untitled-1-copyദോഹ: മോഷണക്കേസില്‍ പ്രതികളായ നാല് പ്രവാസികള്‍ക്ക് തടവ് ശിക്ഷ. ദോഹ ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് പത്തുവര്‍ഷത്തെ തടവ് വിധിച്ചത്. ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്താനും ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ പ്രാദേശിക എക്‌സ്‌ചേഞ്ച് കമ്പനിയിലെ ജീവനക്കാരന്റെ വാഹനത്തിനുള്ളില്‍ നിന്ന് 15 ലക്ഷം റിയാലാണ് മോഷ്ടിച്ചത്.

പ്രതികള്‍ മനപ്പൂര്‍വ്വം വ്യവസായ മേഖയില്‍ വെച്ച് ജീവനക്കാരന്റെ വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടാക്കിയ ശേഷം വാഹനത്തിലുള്ളിലുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നു കളയുകയായിരുന്നു.

sameeksha-malabarinews

ഇതെതുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. പ്രതികളില്‍ ഒരാളെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തതോടെയാണ് മറ്റ് പ്രതികളെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് മറ്റ് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!