പാചകവാതകത്തിന് 38.50 രൂപ വര്‍ധിപ്പിച്ചു

ദില്ലി: സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. സിലിണ്ടര്‍ ഒന്നിന് 38 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്ക് തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഓരോ മാസവും നടത്തുന്ന അവലോകന യോഗത്തിലാണ് സബ്‌സിഡിയില്ലാത്ത പാചകവാതക വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

Share news
error: Content is protected !!
Scroll to Top