തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍

Untitled-1 copyദോഹ: ഭീകരര്‍ നടത്തിയ ഇസ്തംബൂള്‍ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍  ആക്രമണത്തില്‍ അപലപിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ഖത്തര്‍ രംഗത്തത്തെി. മാനുഷിക മൂല്യങ്ങളാണ് ആക്രമണത്തില്‍ തകര്‍ന്നതെന്നും തുര്‍ക്കിക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും ഖത്തര്‍ വ്യക്തമാക്കി.
ഇസ്തംബൂള്‍ ആക്രമണത്തില്‍ തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്‍്റെ വാദി സൈലിലുള്ള ആസ്ഥാനം കഴിഞ്ഞ ദിവസങ്ങളില്‍ ചെഞ്ചായമണിഞ്ഞു.
ആക്രമണത്തില്‍ ഇരകളായവര്‍ക്കും പരിക്കേറ്റവര്‍ക്കും അനുശോചനവും ആശ്വാസവും നല്‍കുന്നതിന്‍്റെ പ്രതീകമായാണ് ആഭ്യന്തര മന്ത്രാലയം ചുവപ്പണിഞ്ഞത്.
സാധാരണ ദിവസങ്ങളില്‍ വിവിധ വര്‍ണങ്ങളാല്‍ തിളങ്ങി നില്‍ക്കുന്ന മന്ത്രാലയം പൂര്‍ണമായും ചുവപ്പണിഞ്ഞത് രാജ്യത്തിന്‍െറ തുര്‍ക്കിയോടുള്ള സാഹോദര്യവും സൗഹൃദവും വിളിച്ചറിയിക്കുന്നതായിരുന്നു.
ആഭ്യന്തരമന്ത്രാലയത്തിന് പുറമേ ദോഹയുടെ പ്രധാന ആകര്‍ഷണമായ ആസ്്പയര്‍ സോണിലെ ടോര്‍ച്ച് ടവറും ദോഹ നഗരത്തിലെ പ്രമുഖ ഹോട്ടലായ ഷെറാട്ടനും ചുവപ്പ് നിറമണിഞ്ഞ് തുര്‍ക്കിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഷെറാട്ടന്‍ കെട്ടിടത്തില്‍ ചുകപ്പ് നിറത്തിന് പുറമേ, തുര്‍ക്കി പതാക കൂടി ആലേഖനം ചെയ്തിരുന്നു.