ദോഹയില്‍ റോളക്‌സ് വാച്ചുകള്‍ മോഷ്ടിച്ച യുവാവിന് 7 വര്‍ഷം തടവ്

ദോഹ: ഹമദ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്നും ആഡംബര വാച്ചുകള്‍ മോഷ്ടിച്ച പ്രതിക്ക് 7 വര്‍ഷം തടവുശിക്ഷ. ശേഷം നാടുകടത്താനും ഉത്തരവിട്ടു. ഒന്നര കോടി റിയാല്‍ വിലവരുന്ന 252 റോളക്‌സ് വാച്ചുകളാണ് പ്രതി മോഷ്ടിച്ചത്. വാച്ചിനു പുറമെ 3000 ഡോളറും മോഷ്ടിച്ചിട്ടുണ്ട്.

സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ സെയില്‍സ്മാനായ ഇയാള്‍ മോഷണം നടത്തിയതെന്ന് കണ്ടെത്തിയത്. ഇയാള്‍ മറ്റൊരാളുടെ സഹായത്തോടെ വാച്ചുകള്‍ ഈജിപ്തില്‍ വില്‍പ്പന നടത്താനുള്ള ശ്രമത്തിലായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.

ജഡിജി മുഹ്‌സിന്‍ ബിന്‍ മഹ്മൂദിന്റെ നേതൃത്വത്തിലാണ് കോടതിവിധി പറഞ്ഞത്. പ്രതി കുറ്റം ചെയ്തതായി പൂര്‍ണമായി വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.