ഖത്തറില്‍ പരക്കെ നാശം വിതച്ച്‌ കാറ്റും മഴയും

raining qatarദോഹ: രാജ്യതിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്‌ ശരിവെച്ച്‌ തലസ്ഥാന നഗരിയിലും മറ്റു സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയുമാണ്‌ ഉണ്ടായത്‌. ചിലിയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായി. പലയിടങ്ങളിലും റോഡുകളില്‍ വെള്ളം കയറിയത്‌ ഗതാഗതത്തെ സാരമായി ബാധിച്ചു. പാര്‍ക്കുകളിലും നിരത്തുകള്‍ക്ക്‌ ഇരുവശങ്ങളിലും റസിഡന്‍ഷ്യല്‍ ഏരിയകളിലും മരങ്ങള്‍ കടപുഴകിവീഴുകയും കെട്ടിടങ്ങള്‍ക്ക്‌ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്‌തു.

മഴയും കാറ്റും ബാധിച്ചതോടെ ദുരിതത്തിലായ ജനജീവിതത്തെ പരിഹരിക്കാന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അശ്‌ഗാലും ചേര്‍ന്ന്‌ അടിയന്തര യോഗം ചേര്‍ന്ന്‌ നടപടികള്‍ തുടങ്ങി. താമസ സ്ഥലത്തെ വെള്ളക്കെട്ടുകള്‍ നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി അധികൃതരെ അറിയിക്കാനുള്ള സംവിധാനം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്‌.