അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വ്വീസുകളില്‍ ഇന്നു മുതല്‍ 19 വരെ  താല്‍ക്കാലിക മാറ്റം

6bf8bf48_trainതിരുവനന്തപുരം റെയില്‍വെ ഡിവഷനുകീഴില്‍ വിവിധയിടങ്ങളിലായ മേല്‍പ്പാലം അറ്റക്കുറ്റ പണി നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ 19 വരെ ട്രെയിന്‍ സര്‍വീസുകളില്‍ താത്കാലിക മാറ്റമുണ്ടാകുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തിരുവല്ലക്കും ചെങ്ങന്നൂരിനും ഇടയില്‍ മേല്‍പ്പാലം പണി നടക്കുന്നതിനാല്‍ കന്യകുമാരി ബോംബ സിഎസ്ടി (16382) ജയന്തി ജനത എക്‌സ്പ്രസ്സ്, കണ്ണൂര്‍ തിരുവനന്തപുരം(12081), ജനശതാബ്ദി എക്‌സ്പ്രസ്സ് , ന്യൂ ഡെല്‍ഹി തിരുവനന്തപുരം/ തിരുവനന്തപുരം ന്യൂ ഡെല്‍ഹി കേരളാ എക്‌സ്പ്രസ് (12626/12625) എന്നീ ട്രെയിനുകള്‍ ഏപ്രില്‍ 16, 19 ദിവസങ്ങളില്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഹൈദരബാദ്‌കൊച്ചുവേളി (17230) ശബരി എക്‌സ്പ്രസ്സ തിരുവല്ല സ്റ്റേഷനിലും , കന്യകുമാരി ബംഗളുരു (16525) ഐലന്‍ഡ് എക്‌സ്പ്രസ്സ് ചെങ്ങന്നൂരും 45 മിനിറ്റ് വീതം പിടിച്ചിടും. മംഗലാപുരം നാഗര്‍ കോവില്‍(16649) പരശുറാം എക്‌സ്പ്രസ്സ് ചങ്ങനാശ്ശേരിയില്‍ 35 മിനിറ്റ് പിടിച്ചിടും.

എരണിയില്‍ നാഗര്‍കോവില്‍ സെക്ഷനില്‍ പണി നടക്കുന്നതിനാല്‍ തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകള്‍ക്കും നിയന്ത്രണമുണ്ടാകും. മംഗളുരുനാഗര്‍കോവില്‍ (16605) ഏറനാട് എക്‌സ്പ്രസ്സ് 17/04/16 ന് തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.തിരിച്ചുള്ള നാഗര്‍കോവില്‍ മംഗലാപുരം (16606) ഏറനാട് എക്‌സ്പ്രസ്സ് 18/04/16 ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിക്കും. 18/04/16 ന് രാവിലെ നാഗര്‍കോവില്‍ നിന്നും പുറപ്പെടുന്ന നാഗര്‍കോവില്‍ മംഗലാപുരം (16649) പരശുറാം എക്‌സ്പ്രസ്സ് 15 മിനുറ്റ് വൈകി മാത്രമെ പുറപ്പെടുകയുള്ളുവെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.

Related Articles