ദോഹയില്‍ നിയന്ത്രണം വിട്ട കാര്‍ മലയാളിയുടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക്‌ ഇടിച്ച്‌ കയറി

Story dated:Thursday June 18th, 2015,10 26:am
ads

food supermarket Qatar copyദോഹ: നിയന്ത്രണംവിട്ട കാര്‍ സൂപ്പര്‍ മാര്‍ക്കറ്റിനുള്ളിലേക്ക് ഇടിച്ചുകയറി. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം അര്‍ധരാത്രി 12 മണിയോടെ തുമാമയിലാണ് സംഭവം.
ഫര്‍ജാന്‍ സൂക്കില്‍ ചാവക്കാട് സ്വദേശി നജീബിന്റെ അക്കാഷിയ സൂപ്പര്‍ മാര്‍ക്കറ്റിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറിയത്. സൂപ്പര്‍ മാര്‍ക്കറ്റിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി.