ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് ക്ഷണം

BL24_DR_HARSH_VARD_1628215gദില്ലി :ദില്ലി സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് ക്ഷണം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ക്കായി ലഫനന്റ് ഗവര്‍ണര്‍ നജീബ് ജങ്ാണ് ബിജെപിയെ ക്ഷണിച്ചത്.
എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഭൂരിപക്ഷം തങ്ങള്‍ക്കില്ലെന്ന് മറുപടി നല്‍കാനാണ് ബിജെപി തയ്യാറാകുന്നു എന്നാണ് സൂചന. ബിജെപി വിസമ്മതിച്ചാല്‍ ആംആദ്മി പാര്‍ട്ടിയെ ക്ഷണിക്കും. അവരും വിസമ്മതിച്ചാല്‍ മാത്രമെ രാഷ്ടപതിഭരണത്തിന് ഗവര്‍ണ്ണര്‍ ശുപാര്‍ശ ചെയ്യു എ്‌നാണ് റിപ്പോര്‍ട്ട്.
70 അംഗ ലോകസഭയില്‍ ബിജെപിക്ക് 32 സീറ്റും ആംആദ്മിപാര്‍ട്ടിക്ക് 28 സീറ്റുമാണ്. കോണ്‍ഗ്രസ്സിന് 8 സീറ്റാണുള്ളത്.
എന്നാല്‍ ആംആദ്മി പാര്‍ട്ടിയും ഭരണത്തിലേക്കില്ല എന്ന സൂചന നല്‍കി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുവാന്‍ അരവിന്ദ് കെജിരിവാള്‍ തന്റെ പ്രവര്‍ത്തകരോട്് ആവിശ്യപ്പെട്ടുകഴിഞ്ഞു.