Section

malabari-logo-mobile

രാജ്യത്തിന്റെ കണ്ണുകള്‍ ദില്ലിയിലേക്ക്‌ ; തിരഞ്ഞെടുപ്പ്‌ ഫലം ഇന്ന്‌

HIGHLIGHTS : ന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് ഫെബ്രുവരി 7 ശനിയാഴ്ച വോട്...

delhi electionന്യൂഡല്‍ഹി: തലസ്ഥാന നഗരമായ ഡല്‍ഹിയിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. ഡല്‍ഹിയിലെ 70 നിയമസഭ സീറ്റുകളിലേക്കാണ് ഫെബ്രുവരി 7 ശനിയാഴ്ച
വോട്ടിംഗ് നടന്നത്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി, അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവരാണ് ഡല്‍ഹിയില്ഡ മത്സരിക്കുന്ന പാര്‍ട്ടികളില്‍
പ്രമുഖര്‍. കിരണ്‍ ബേദി, അരവിന്ദ് കെജ്രിവാള്‍, അജയ് മാക്കന്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

കുറ്റിച്ചൂല്‍ വിപ്ലവവുമായി രാജ്യത്തെ അമ്പരപ്പിച്ച ആം ആദ്മി പാര്‍ട്ടി
തുടര്‍ച്ചയായ രണ്ടാം തവണയും ഡല്‍ഹി ഭരിക്കും എന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടി ശരാശരി 43 സീറ്റുകള്‍ വരെ നേടിയേക്കാം എന്നാണ് പ്രവചനം. രണ്ടാം സ്ഥാനത്ത് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ബി ജെ പിക്ക് ശരാശരി 27 സീറ്റാണ് പ്രവചിക്കപ്പെടുന്നത്. കോണ്‍ഗ്രസിന് കനത്ത തിരിച്ചടി കിട്ടുമെന്നും
എക്‌സിറ്റ് പോള്‍ പറയുന്നു.

sameeksha-malabarinews

ന്യൂഡല്‍ഹി മണ്ഡലത്തില്‍ ജനവിധി തേടുന്ന ആം ആദ്മി പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അരവിന്ദ് കെജ്രിവാള്‍, കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന ബി ജെ പി നേതാവ് കിരണ്‍ ബേദി, സദര്‍ ബസര്‍ മണ്ഡലത്തില്‍ ജനവിധി തേടുന്ന കോണ്‍ഗ്രസിന്റെ അജയ് മാക്കന്‍ തുടങ്ങിയവരാണ് ഡല്‍ഹിയിലെ പ്രധാന മത്സരാര്‍ഥികള്‍. ബി ജെ പിയുടെ നുപുര്‍ ശര്‍മയാണ് കെജ്രിവാളിനെതിരെ ന്യൂഡല്‍ഹിയില്‍ മത്സരിക്കുന്നത്.

67 ശതമാനം പേരാണ് ഡല്‍ഹിയുടെ ചരിത്രം കുറിക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയത്. കഴിഞ്ഞ തവണത്തെക്കാള്‍ മൂന്നര ശതമാനം അധികമായിരുന്നു ഇത്തവണ പോളിങ്. 70 മണ്ഡലങ്ങളിലേക്കായി 673 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. 12177 പോളിങ്
സ്‌റ്റേഷനുകളിലായി 1.33 കോടി വോട്ടര്‍മാര്‍ ഡല്‍ഹിയില്‍ വോട്ട് ചെയ്തു.

കഴിഞ്ഞനിയമസഭ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകളോടെ ബി ജെ പി ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ആം ആദ്മി പാര്‍ട്ടിക്ക് 28ഉം കോണ്‍ഗ്രസിന് ഏഴും സീറ്റുകള്‍ കിട്ടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!