Section

malabari-logo-mobile

കിരണ്‍ ബേദി തോറ്റു, കെജ്രിവാളിന് 31000 ഭൂരിപക്ഷം!

HIGHLIGHTS : ന്യൂഡല്‍ഹി: ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് തോല്‍വി. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ എസ് കെ നഗ്ഗയാണ് ബേദിയെ ത...

download (3)ന്യൂഡല്‍ഹി: ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കിരണ്‍ ബേദിക്ക് തോല്‍വി. കൃഷ്ണ നഗര്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ എസ് കെ നഗ്ഗയാണ് ബേദിയെ തോല്‍പിച്ചത്. 2400 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് കിട്ടിയത്. ബി ജെ പിയുടെ കുത്തക സീറ്റായ കൃഷ്ണ നഗറില്‍ സ്വന്തം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ പോലും ബി ജെ പിക്ക് കഴിഞ്ഞില്ല.

ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജയിച്ചു. 26000 വോട്ടിനാണ് വിജയം. വലിയ വിജയം ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു എന്ന് കെജ്രിവാള്‍ പറഞ്ഞു. ബി ജെ പിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് ഈ വിധിയെഴുത്ത്. അഴിമതി തുടച്ചുനീക്കാനാണ് ശ്രമം. അഴിമതി രഹിതവും സുസ്ഥിരവുമായ ഭരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

sameeksha-malabarinews

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ അജയ് മാക്കനും തിരഞ്ഞെടുപ്പില്‍ തോറ്റു. തോല്‍വിയെ തുടര്‍ന്ന് അദ്ദേഹം പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ കെജ്രിവാളിനെ അഭിനന്ദിച്ചു. ഫെബ്രുവരി 14 ന് രാംലീല മൈതാനത്ത് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും.

ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്ന് മത്സരിച്ച വിനോദ് കുമാര്‍ ബിന്നി, യു പി എ മന്ത്രിയായിരുന്ന ശേഷം ബി ജെ പിയിലെത്തിയ കൃഷ്ണ തിരാത്ത് തുടങ്ങിയവര്‍ പരാജയപ്പെട്ടു. ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളായ മനീഷ് സിസോദിയ, സോമനാഥ് ഭാരതി, അല്‍ക്ക ലാംബ തുടങ്ങിയവര്‍ വിജയിച്ച പ്രമുഖരില്‍ പെടുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!