ചലച്ചിത്രമേള: അപേക്ഷാ ഫോം വിതരണം തുടങ്ങി

filmനിലമ്പൂര്‍: സംസ്ഥാന ചലച്ചിത്ര അക്കാദമി നിലമ്പൂര്‍ നഗരസഭയുമായി സഹകരിച്ച്‌ നടത്തുന്ന ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള ഡെലിഗെറ്റ്‌ രജിസ്‌ട്രേഷന്‍ ഫോമുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നിന്നും വിതരണം തുടങ്ങി. പ്രതിനിധികള്‍ 18 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരാവണം. സാധാരണ ഡെലിഗെറ്റുകള്‍ക്ക്‌ 100 രൂപയും വിദ്യാര്‍ഥികള്‍ക്ക്‌ 50 രൂപയുമാണ്‌ ഫീസ്‌. പൂരിപ്പിച്ച അപേക്ഷാഫോം ഫീസിനൊപ്പം നിലമ്പൂരിലെ ഫെയറി ലാന്‍ഡ്‌ തിയെറ്ററില്‍ പ്രവര്‍ത്തിക്കുന്ന ഡെലിഗേറ്റ്‌ സെല്ലില്‍ നല്‌കിയാല്‍ പാസ്‌ നല്‍കും. ഫെബ്രുവരി 18 മുതലാണ്‌ പൂരിപ്പിച്ച അപേക്ഷാ ഫോം സ്വീകരിക്കുക.

Share news
error: Content is protected !!
Scroll to Top