ദലിതരെ അമ്പലങ്ങളില്‍ പൂജാരിമാരാക്കും ലാലു പ്രസാദ്‌ യാദവ്‌

Priest copyറാഞ്ചി :ജാര്‍ഖണ്ഡില്‍ അധികാരത്തില്‍ വന്നാല്‍ ദലിതരെ അന്വലങ്ങളില്‍ പൂജാരിയാക്കുമെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌. ജാര്‍ഖണ്ഡ്‌ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെയാണ്‌ ലാലുവിന്റെ ശ്രദ്ധേയമായ പ്രതികരണം.

കഴിഞ്ഞ ഒക്ടോബറില്‍ റാഞ്ചിയില്‍ വച്ച്‌ ദലിതുകളെ അമ്പലത്തില്‍ പ്രവേശിപ്പിക്കരുതെന്ന്‌ പുരി ശങ്കരാചാര്യര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്‌ ലാലുവിന്റെ പ്രതികരണം, ശങ്കരാചാര്യര്‍ പറഞ്ഞത്‌ ദളിതുകളെ ക്ഷേത്രങ്ങളില്‍ പ്രവേശിപ്പിക്കരുത്‌ എന്നായിരുന്നു. എന്നാല്‍ ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ദലിതുകളും മറ്റ്‌ പിന്നോക്ക ജാതിക്കാരും അമ്പലങ്ങളില്‍ പൂജാരിമാരാവും എന്നായിരുന്നു ലാലു പ്രതികരിച്ചത്‌

ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജനതാ സംഖ്യം ഒറ്റെക്കെട്ടായാണ്‌ മല്‍സരിക്കുന്നത്‌