ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തു

Story dated:Tuesday January 19th, 2016,08 59:am

ദില്ലി rohitഹൈദരരാബാദ് സര്‍വ്വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി രോഹത് വെമുല ആത്മഹത്യ ചെയ്ത കേസില്‍ കേന്ദ്രമന്ത്രി ബണ്ടാരു ദത്താത്രേയയുടെ പേരില്‍ തെലുങ്കാന പോലീസ് കേസെടുത്തു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവു, എബിവിപി നേതാക്കളായ സുശീല്‍കുമാര്‍ വിഷ്ണുഎന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ആത്മഹത്യ പ്രേരണകുറ്റത്തിനാണ് കേസ്. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന ക്യാംപസ് അടച്ചിട്ടിരി്ക്കുകയാണ്

rohit vemulaമുസാഫര്‍ നഗര്‍ കലാപത്തെ കുറിച്ചുള്ള ‘മുസാഫര്‍ നഗര്‍ ബാക്കി ഹെ’ എന്ന ഡോക്യുമെന്ററി ക്യാമ്പസില്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട് എബിവിപി പ്രവര്‍ത്തകരുമായി രോഹിത് അടക്കമുളള അബേദ്കര്‍ സ്റ്റുഡന്റ്‌സ് യുണിയന്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ പേരില്‍ രോഹിത് അടക്കമുള്ള അഞ്ച് എ എസ് യു പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇവരെ സുശീല്‍കുമാര്‍ വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരം വേട്ടയാടുകായിരുന്നുു. പിന്നീട് ഇവരെ ഹോസറ്റലില്‍ നിന്ന് പുറത്താക്കുയും ക്ലാസ് മുറി ലൈബ്രറി എന്നിവിടങ്ങളില്‍ നിന്നൊഴികെ കാമ്പസില്‍ മറ്റിടങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
സെക്കന്തരാബാദ് എംപിയും കേന്ദ്രമെന്ത്രിയുടമായ ബണ്ഡാരു ദത്താത്രേയയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. ആര്‍എസ്എസിന്റെ പ്രാദേശിക നേതാക്കള്‍ വൈസ് ചാന്‍സലറെ സ്വാധീനിച്ച് നടപടി ത്വരിതപ്പെടുത്തുകയും ചെയ്തതായും ആരോപണമുണ്ട്.
ദരിദ്രമായ കുടുംബസാഹചര്യിത്തില്‍ നിന്ന് യുജിസിയുടെ ജുനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി ക്യാമ്പസിലെത്തിയതാണ് രോഹിത്. പഠനകാര്യത്തില്‍ ബഹുമിടുക്കനായിരുന്നു ഈ വിദ്യാര്‍ത്ഥി.