Section

malabari-logo-mobile

വര്‍ദ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി

HIGHLIGHTS : ചെന്നൈ:തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വര്‍ദയെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയത്തില്‍ ...

ചെന്നൈ:തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് വര്‍ദയെ തുടര്‍ന്ന് ദക്ഷിണ റെയില്‍വേ ഇന്നും ചില ട്രെയിനുകള്‍ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റവും വരുത്തിയിട്ടുണ്ട്. തിരുവന്തപുരം-മംഗലാപുരം(16604), മാവേലി എക്‌സ്പ്രസ്, എറണാകുളം-കാരയ്ക്കല്‍ എക്‌സ്പ്രസ്(16188) ട്രെയിനുകളാണ് റദ്ദ് ചെയ്തതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ചെന്നൈയില്‍ നിന്നുമുള്ള ട്രെയിനുകള്‍ എത്താത്തിനെ തുടര്‍ന്നാണ് ചെന്നൈ ഭാഗത്തേക്കുള്ള ട്രെയിനുകളും റദ്ദാക്കിയത്. പുലര്‍ച്ചെ ആറുമണിയോടെ

പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് നാല് മണിക്കൂര്‍ വൈകി 10 മണിയോടെയാണ് പുറപ്പെട്ടത്. 6.10 ന് പുറപ്പെടേണ്ടിയിരുന്ന തിരുവന്തപുരം-ഗൊരഖ്പൂര്‍ രപ്തിസാഗര്‍ എക്‌സ്പ്രസും വൈകിയായിരിക്കും ഓടുക. ഉച്ചയ്ക്ക് 1.45 ഓടെയായിരിക്കും ട്രെയിന്‍ പുറപ്പെടുക.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!