ശ്രീശാന്തിന്റെ ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും നോട്ടീസ്

ക്രിക്കറ്റ് താരം ശ്രീശാന്ത് തനിക്കെതിരായ ആജീവനാന്ത വിലക്കിനെതിരെ സമര്‍പ്പിച്ച ഹരജിയില്‍ ബിസിസിഐക്കും കെസിഎക്കും സുപ്രീം കോടതി നോട്ടീസ്.

ബിസിസിഐ ഇടക്കാല ഭരണ സമിതി അധ്യക്ഷന്‍ വിനോദ് റായ്ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. എല്ലാവരും 4 ആഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും വൈകുന്തോറും കളിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും ശ്രീശാന്ത് വാദിച്ചു.

ശ്രീശാന്തിന്റെ ഒത്തുകളിക്ക് ഫോണ്‍ സംഭാഷണം തെളിവായി ഉണ്ടെന്ന് ബിസിസിഐ ചൂണ്ടിക്കാട്ടി. എല്ലാകാര്യങ്ങളും പിന്നീട് വിശദമായി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.