സിപിഐഎം തിരൂരങ്ങാടി എരിയാസമ്മേളനം സമാപിച്ചു: വിപി സോമസുന്ദരം സെക്രട്ടറി

somasundaranപരപ്പനങ്ങാടി രണ്ട്‌ ദിവസമായി പരപ്പനങ്ങാടിയില്‍ നടന്നുവന്ന സിപിഐഎം തിരൂരങ്ങാടി ഏരിയാസമ്മേളനം സമാപിച്ചു. സമ്മേളനം വിപി സോമസുന്ദരത്തെ പുതിയ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. സമ്മേളനത്തില്‍ പതിനേഴംഗ ഏരിയകമ്മറ്റിയെ തെരഞ്ഞെടുത്തു.

നിലവിലെ തീരദേശപരിപാലനനിയമത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക്‌ കടലോരത്ത്‌ വീടുവെക്കുന്നതിനെതിരെയുള്ള വ്യവസ്ഥ നീക്കം ചെയ്യണമെന്ന്‌ സമ്മേളനം ആവിശ്യപ്പെട്ടു.
സമ്മേളനത്തില്‍ സിപിഐഎം കേന്ദ്രകമ്മറ്റിയംഗം പാലോളി മുഹമ്മദ്‌ കുട്ടി, സംസ്ഥാനകമ്മറ്റിയംഗം പികെ സൈനബ, വേലായുധന്‍ വള്ളിക്കുന്ന്‌ എന്നിവര്‍ സംസാരിച്ചു
ഔദ്യോഗിക പാനലിനെതിരെ ഏരിയകമ്മറ്റിയിലേക്ക്‌ മത്സരിച്ച സി കെ ബാലന്‍ തോറ്റു.

സമ്മേളനം തെരഞ്ഞെടുത്ത ഏരിയകമ്മറ്റി അംഗങ്ങള്‍: എം കൃഷ്ണന്‍, പി അശോകന്‍, ടി പ്രഭാകരന്‍, ടി കാര്‍ത്തികേയന്‍, പി പ്രിന്‍സ്കുമാര്‍, സി പരമേശ്വരന്‍, ടി വി രാജന്‍, ശോഭാ പ്രഭാകര്‍, അഡ്വ. പി പി ബഷീര്‍, ഇ സുലൈമാന്‍, പാലക്കണ്ടി വേലായുധന്‍, ഇ നരേന്ദ്രദേവ്, പി സുനില്‍കുമാര്‍, സി ഇബ്രാഹിംകുട്ടി, പി വിനീഷ്, അഡ്വ. സി പി മുസ്തഫ.

ഏരിയസെക്ടട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വിപി സോമസുന്ദരം നേരത്തെ വള്ളിക്കുന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു.

Pin It on Pinterest