സൈലന്റ്‌ വാലി വനംവകുപ്പ്‌ ഓഫീസ്‌ മാവോയിസ്‌റ്റുകള്‍ ആക്രമിച്ചു

പാലക്കാട്‌ :അട്ടപ്പാടി മുക്കാലിയിലുള്ള വനംവകുപ്പിന്റെ വനംവകുപ്പിന്റെ സൈലന്റ്‌ വാലി ഫോറസ്‌റ്റ്‌ ഓഫീസ്‌ മാവോയിസ്‌റ്റുകള്‍ ആക്രമിച്ചു. ഇന്ന്‌ പുലര്‍ച്ച ഓന്നരമണിയോടെയാണ്‌ ആക്രമണം നടത്തിയത്‌
ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പ്‌ കത്തിച്ചു ഓഫീസിനകത്തെ നാല്‌ കമ്പ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങളും നശിപ്പിച്ചിട്ടുണ്ട്‌. ആയുധങ്ങള്‍ വെച്ചിരുന്ന മുറി തുറക്കാന്‍ ശ്രമിച്ചെങ്ങിലും നടന്നിട്ടില്ല.

ആക്രമിച്ച സംഘത്തില്‍ 15 പേര്‍ ഉണ്ടായിരുന്നെന്ന്‌ വനവകുപ്പ്‌ അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്‌ ശേഷം മാവോയിസ്‌റ്റ്‌ സംഘം പ്രദേശത്ത്‌ പോസ്‌റ്ററുകള്‍ പതിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തിട്ടുണ്ട്‌

Share news
error: Content is protected !!
Scroll to Top