കൂട്ടമതംമാറ്റം കേരളത്തിലും 35 പേര്‍ മതം മാറി

21646_636128ആലപ്പുഴ ‘ഘര്‍വാപസി’ എന്ന പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കൂട്ടമതംമാറ്റം കേരളത്തിലും. ആലപ്പുഴ കൊല്ലം ജില്ലകളിലായി 10 കുടുംബങ്ങളില്‍ നി്‌ന്നായി 35 പേരാണ്‌ കൂട്ടത്തോടെ മതം മാറിയിരിക്കുന്നത്‌.

ആലപ്പുഴയിലെ മുട്ടം കണിച്ചനെല്ലൂര്‍ തെക്ക്‌ കൃസ്‌ത്യന്‍ ചേരമര്‍ വിഭാഗത്തില്‍ പെട്ട 9 കുടുംബങ്ങളാണ്‌ മതമാറി ഹിന്ദു ചേരമര്‍ വിഭാഗത്തില്‍ ചേര്‍ന്നത്‌. കൊല്ലത്ത്‌ അഞ്ചലില്‍ പെന്തക്കൊസ്‌ത വിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തിലെ മൂന്നുപേരും മതം മാറി ഹിന്ദു മതവിശ്വാസികളായി.

ഞായറാഴ്‌ച രാവിലെ ചേപ്പാട്‌ വടക്ക്‌ തെയ്യന്നൂര്‍ ലക്ഷ്‌മിനാരായണക്ഷേത്രത്തില്‍ വെച്ചാണ്‌ ചടങ്ങുകള്‍ നടന്നത്‌. അതീവ രഹസ്യമായാണ്‌ ചടങ്ങുകള്‍ നടന്നത്‌. വിഎച്ച്‌പിയുടെ ചെങ്ങന്നൂര്‍ ജില്ലാക്കമ്മറ്റിയാണ്‌ മതപരിവര്‍ത്തനചടങ്ങുകള്‍ നടന്നത്‌.

Share news
error: Content is protected !!
Scroll to Top