പരപ്പനങ്ങാടിയില്‍ അമ്പലക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍പോയ വിദ്യാര്‍ത്ഥി മരിച്ചു

parappanangadi newsപരപ്പനങ്ങാടി: ഒഴിവുദിനത്തില്‍ അമ്പലക്കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ പോയ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പരപ്പനങ്ങാടി പുതിയ മേല്‍പ്പാലത്തിനടുത്ത്‌ താമസിക്കുന്ന മേനോത്ത്‌ നിഷ-ശശീധരന്‍ ദമ്പതികളുടെ മകനായ നിവേദ്‌(15) ആണ്‌ മരിച്ചത്‌. മരിച്ച നിവേദ്‌ പരപ്പനങ്ങാടി എസ്‌എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്‌.

ഞായറാഴ്‌ച വൈകീട്ട്‌ നാലരമണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. നെടുവ മൂകാംബികക്ഷേത്രത്തിന്റെ മുന്നിലെ കുളത്തിലാണ്‌ നീന്താനിറങ്ങിയത്‌. അപകടം നടന്നയുടനെ നാട്ടുകാര്‍ നിവേദിനെ കരക്കെടുത്ത്‌ ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.

സഹോദരന്‍ നിശാന്ത്‌, മൃതദേഹം തിങ്കളാഴ്‌ച തിരൂരങ്ങാടി താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ട്‌ നല്‍കും

Share news
error: Content is protected !!
Scroll to Top