കോടതികളില്‍ ദൈവനാമത്തിലുള്ള സത്യം ചെയ്യല്‍ അവസാനിപ്പിക്കണം

വണ്ടൂര്‍ : കോടതികളില്‍ ദൈവനാമത്തിലുള്ള സത്യം ചെയ്യല്‍ അവസാനിപ്പിക്കണമെന്ന് കേരള യുക്തി വാദി സംഘം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശാസ്ത്ര സമൂഹത്തെ അഭിനന്ദിക്കുന്നതോടൊപ്പം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ അടക്കമുള്ള ശാസ്ത്രജ്ഞര്‍ അതിന്റെ പേരിലുളള പൂജകള്‍ നടത്തിയത് തെറ്റാണെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നടുവത്ത് പുന്നപ്പാല സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് യു കലാനാഥന്‍ ഉദ്ഘാടനം ചെയ്തു