ബഹറൈനില്‍ പുതതായി കണ്ടെത്തിയ പെട്രോളിയംശേഖരം വാണിജ്യപരമായി ഉപയോഗപ്പെടുത്താനാകുമോ/

മനാമ രാജ്യത്തെ അതിസമ്പന്നതയിലേക്കെത്തിക്കാന്‍ പ്രാപ്തമായ പുതു: തായി കണ്ടെത്തിയ പെട്രോളിയം ശേഖരം കുഴിച്ചെടുക്കുന്നത് വാണിജ്യപരമായി ലാഭകരമോ എന്ന ചര്‍ച്ച സജീവമാകുന്നു.
ബഹറൈന്റെ പടിഞ്ഞാറെ തീരത്താണ് പ്രകൃതിവാതകത്തിന്റെയും പെട്രോളിയം ഉത്പന്നങ്ങളുടെയും ബൃഹത്തായ ശേഖരം ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇന്നാല്‍ ഇത് ഖനനം ചെയ്യുന്നത് വലിയ ചെലവേറിയതായിരിക്കുമെന്ന ആശ്വാസകരമല്ലാത്ത റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൂടാതെ വാണിജ്യപരമായ ആവിശ്യങ്ങള്‍ക്ക് എത്രത്തോളം ഉത്പന്നങ്ങള്‍ പുറത്തെടുക്കാനാകും എന്ന പഠനങ്ങളും നടന്നുവരുന്നുണ്ട്.
80 ബില്യണ്‍ ബാരല്‍ പെട്രോളിയം ശേഖരവും, പത്തിനും ഇരുപതിനുമിടക്ക് ട്രില്ല്യണ്‍ ക്യുബിക് അടി പ്രകൃതി വാതക ശേഖരവും പുതുതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഖലീജ് അല്‍ ബഹറൈന്‍ തീരത്തെ രണ്ടായിരം ചതുരശ്രകിലോമീറ്റര്‍ കടലിലാണ് പെട്രോളിയം ശേഖരമുള്ളതായി കണക്കാക്കുന്നത്.

ഇതേ കുറിച്ച് പഠനം നടത്തിയ യുഎസ് കമ്പനിയായ ഡി ഗോളിയര്‍ മാക് നോട്ടന്‍ നടത്തിയ പ്രാഥമിക പഠനത്തില്‍ വാണിജ്യആവിശ്യങ്ങള്‍ക്ക് 50 ശതമാനമെ ഖനനം ചെയ്യാനാകു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വന്‍ ശേഖരമാണ് കണ്ടെത്തിയരിക്കുന്നതെങ്ങിലും അതില്‍ എത്രത്തോളം വാണിജ്യപരമായ ഉത്പന്നമായി മാറ്റാന്‍ കഴിയുമെന്നതിനെ കുറിച്ചുള്ള കുടുതല്‍ പഠനങ്ങല്‍ നടന്നുവരികയാണ്‌

Related Articles