Section

malabari-logo-mobile

പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു

HIGHLIGHTS : തൂത്തുക്കുടി: തൂത്തുക്കുടിയിലെ ഇന്‍ഫന്റ് ജീസസ് എഞ്ചിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍ ആര്‍ ഡി സുരേഷിനെ ആകോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ ചേര്‍ന...

principalതൂത്തുക്കുടി: തൂത്തുക്കുടിയിലെ ഇന്‍ഫന്റ് ജീസസ് എഞ്ചിനിയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍ ആര്‍ ഡി സുരേഷിനെ ആകോളേജിലെ ചില വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ഇന്ന് രാവിലെ 9.45 മണിയോടെയാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്തതായി ബന്ധപ്പെട്ടും ഒരു സ്വകാര്യ ബസ്സിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടും ചില വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് കോളേജില്‍ ചില സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ഇന്ന് ഈ വിഷയം ചോദ്യം ചെയ്യാനെന്ന പേരില്‍ പ്രിന്‍സിപ്പലിന്റെ ക്യാമ്പിനിലെത്തിയ ചില വിദ്യാര്‍ത്ഥികളാണ് പ്രിന്‍സിപ്പളിനെ കുത്തിയത്.

sameeksha-malabarinews

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതെസമയം സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!