മഞ്ജുവാര്യരുടെ തിരിച്ചു വരവ്; രണ്ട് കരുത്തരായ നായകര്‍ക്കൊപ്പം

Untitled-1 copyമോഹന്‍ലാലും മഞ്ജു വാര്യരും നായികാ നായകന്‍മാരായ ചിത്രങ്ങളിലെല്ലാം മികച്ച അഭിനയ മുഹൂര്‍ത്തങ്ങളാണ് മലയാളി പ്രേക്ഷകര്‍ സമ്മാനിച്ചിട്ടുള്ളത്. കന്മദത്തിലെ ഭാനുവും ആറാ തമ്പുരാനിലെ ഉണ്ണിമായയും മോഹന്‍ലാലിന്റെ കഥാപാത്രങ്ങളോട് ഒപ്പം നില്‍ക്കുന്നവ ആയിരുന്നു. ഇപ്പോഴിതാ മഞ്ജുവിന്റെ തിരിച്ചു വരവിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കി മോഹന്‍ലാല്‍ തന്നെയാണ് മഞ്ജുവിന്റെ നായകന്‍. ചിത്രത്തില്‍ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് യുവനായകന്‍ പൃഥ്വിരാജും എത്തുന്നുണ്ട്. രഞ്ജിത്ത് ഒരുക്കുന്ന ചിത്രം വിഷുവിന് തിയേറ്ററുകളില്‍ എത്തും. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top