പരപ്പനങ്ങാടിയില്‍ ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ അപമാനിച്ചയാള്‍ പിടിയില്‍

പരപ്പനങ്ങാടി : കോഴിക്കോട് പരപ്പങ്ങാടി റൂട്ടില്‍ ഓടുന്ന ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ചേളാരി സ്വദേശി ബാബു(47)വാണ് പോലീസ് പിടിയിലായത്. ഇന്ന് രാവിലെ പരപ്പനങ്ങാടിയിലെ കോളേജിലേക്ക് യാത്ര തിരിച്ച പെണ്‍കുട്ടിയെ ചേളാരിക്കും ചെട്ടിപ്പടിക്കും ഇടയില്‍ ബസ്സില്‍ വെച്ച് അപമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കണ്ടക്ടറോട് പരാതിപെടുകയും പരപ്പനങ്ങാടി ജങ്ഷനില്‍ ബസ് എത്തിയപ്പോള്‍ ഇയാളെ പിടികൂടി ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹേംഗാര്‍ഡിനെ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ഇയാള്‍ക്കെതിരെ പോലീസ് പൊതു സ്ഥലത്തു വെച്ച് അപമാനിച്ചതിനും സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തിയതിനും കേസ് എടുത്തിട്ടുണ്ട്.

 

 

 

Share news
error: Content is protected !!
Scroll to Top