നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ആഗസ്റ്റ് ഒന്നുവരെയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് നീട്ടിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞതിനാല്‍ രാവിലെ പത്തരയോടെയാണ് പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കിയത്.

സുനിക്കുവേണ്ടി അഡ്വ. ആളൂര്‍ ഹാജരായി. സുനിയുടെ ജാമ്യപേക്ഷ 20 ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ അന്ന് വിശദീകരണം നല്‍കണമെന്ന് പ്രോസിക്യൂഷനോട് കോടതി ആവശ്യപ്പെട്ടു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അഡ്വ.ബി.എ ആളൂര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കഥ പകുതി മാത്രമേ ആയിട്ടുളളുവെന്ന് സുനി പ്രതികരിച്ചു. കോടതിയിലേക്ക് എത്തിച്ചപ്പോഴായിരുന്നു സുനി പ്രതികരിച്ചത്.