സിവില്‍ സര്‍വീസ് പരീക്ഷയില്‍ കോപ്പിയടിച്ച ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

ചെന്നൈ :സിവില്‍സര്‍വീസിന്റെ മെയിന്‍   പരീക്ഷയില്‍ കൃത്രിമം കാട്ടിയ മലയാളി ഐപിഎസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. എറണാകുളം നെടുമ്പാശ്ശേരി കുന്നുകര സ്വദേശി സഫീര്‍ കരീമിനെ(25)യാണ് പരീക്ഷയില്‍ ബ്‌ളൂടുത്ത് ഉപയോഗിച്ചതിന് പിടികൂടിയത്. ഇയാളുടെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്‌സി ജോയിയെയും അറസ്റ്റ് ചെയ്തു.

ചെന്നൈയില്‍ പരീക്ഷയെഴുതുകയായിരുന്ന  സഫീറിന് ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈലില്‍ ബ്‌ളൂടൂത്തുവഴി ഉത്തരം പറഞ്ഞുകൊടുക്കുകയായിരുന്നു. ഇത് കൈയ്യോടെ പിടികൂടി.

തിരുനല്‍വേലി നങ്കുനേരി സബ്ഡിവിഷനില്‍അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായി പ്രൊബേഷനിലായിരുന്നു സഫീര്‍. ഐഎഎസ് നേടണമെന്ന ആഗ്രഹത്തില്‍ വീണ്ടും എഴുതുകയായിരുന്നു. 2014 ഐപിഎസ് ബാച്ചുകാരനാണ്.