ലോറിയില്‍ ബൈക്ക് കുരുങ്ങി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

എടപ്പാള്‍:  എടപ്പാള്‍ തൃശ്ശുര്‍ പാതയില്‍ ശുകപരും ആശുപത്രിക്ക് മുന്നില്‍ വെച്ച് ലോറിയില്‍ ബൈക്ക് കുരുങ്ങി ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. കുറ്റിപ്പുറം എഞ്ചിനീയറങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളായ പൊന്നാനി കൊല്ലന്‍പടി സ്വദേശി ബൈത്തനുര്‍ അബ്ദുല്‍ ഖാദര്‍ കാസിമിന്റെ മകള്‍ റാബിയത്തുല്‍ അദബിയ(20), കോട്ടയം താഴത്തങ്ങാടി അറപുഴ പാറപ്പാടം വടക്കേടത്ത് നിസാറിന്റെ മകന്‍ നിസാര്‍(21) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ഇലട്രാണിക്‌സ് ആന്റ് കമ്യുണിക്കേഷന്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളാണ്.

തിങ്കളാഴ്ച വൈകീട്ട് മുന്ന് മണിയോടെയാണ് അപകടമുണ്ടായത് എടപ്പാളില്‍ നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികര്‍ എതരേ വന്ന സ്വകാര്യബസ്സിന് സൈഡ്‌കൊടുക്കുന്നതിനിടെ ബൈക്കിന്റെ ഹാന്റില്‍ ഇതേ ദിശയില്‍ സിമിന്റുമായി പോകുകയായിരുന്ന ചരക്ക് ലോറിയുടെ കൊളുത്തില്‍ കുരുങ്ങി ലോറിയുടെ അടിയിലേക്ക് വീഴുകയായിരുന്നെന്ന് ദൃഡ്‌സാക്ഷികള്‍ പറയുന്നു.

അബിദിയ സംഭവസ്ഥലത്തുവെച്ചും നിസര്‍ തൃശ്ശുര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വച്ചും മരണപ്പെടുകായിരുന്നു.
നിസാറിന്റെ മൃതദേഹം കോട്ടയം താഴത്തങ്ങാടി ജുമാമസ്ജിദ് പള്ളിയില്‍ ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മറവുചെയ്യും.

 

Share news
error: Content is protected !!
Scroll to Top