ചമ്രവട്ടം വഴിയുള്ള ഗതാഗതം 20 ദിവസത്തേക്ക് നിരോധിച്ചു

20131107_084748തിരൂര്‍ : ചമ്രവട്ടം അയ്യപ്പക്ഷേത്രം മുതല്‍ ബിപി അങ്ങാടി വരെയുള്ള 8.5 കിലോ മീറ്റര്‍ റോഡ് റബറൈസ് ചെയ്യുന്നതിന്റെ ഭാഗമായി ഈ ഭാഗത്ത് ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചു. വെള്ളിയാഴ്ച മുതല്‍ നവംബര്‍ 28 വരെയാണ് നിരോധനം.

ഇതിന്റെ ഭാഗമായുള്ള റോഡിന്റെ വീതി കൂട്ടാന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു കഴിഞ്ഞു. റബറൈസിങ്ങിനായി 6.4 കോടി രപൂയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ഈ വഴി പോകുന്ന വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടും തിരൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബിപി അങ്ങാടിയില്‍ നിന്ന് തിരുന്നാവായ, കുറ്റിപ്പുറം വഴി പൊന്നാനിയിലേക്ക് പോകും. ചമ്രവട്ടത്തു നിന്നുള്ള വാഹനങ്ങള്‍ കാവിലക്കാട,് മംഗലം, അണ്ണശ്ശേരി വഴി ബിപി അങ്ങാടിയിലും, തിരൂരിലും എത്തണം.

ഈ റോഡ് നിലവില്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലായിരുന്നു. ഇതുമൂലം തിരൂരില്‍ നിന്നും വാഹനങ്ങള്‍ക്ക് ചമ്രവട്ടത്തെത്താന്‍ ഒരു മണിക്കൂര്‍ സമയമെടുത്തിരുന്നു. ഈ ഭാഗം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ ചമ്രവട്ടം പാലം നിലവില്‍ വന്നതിന്റെ ഗുണം യാത്രക്കാര്‍ക്ക് ലഭിക്കു.