ജാതി അടിസ്ഥാനമാക്കിയുള്ള സെന്‍സസ്‌; മദ്രാസ്‌ ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി റദ്ദാക്കി

supreme-courtദില്ലി: ജാതി അടിസ്ഥാനപ്പെടുത്തി സെന്‍സസ്‌ നടത്തണമെന്ന മദ്രാസ്‌ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. വിധി ചോദ്യം ചെയ്‌ത്‌ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ്‌ ഹൈക്കോടതിയുടെ ഈ നടപടി.

സെന്‍സസ്‌ നടത്തേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളാണെന്നും അതില്‍ കോടതി നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ലെന്നും ജസ്റ്റീസ്‌ ദീപക്‌മിശ്രയുടെ നേതൃത്വത്തിലുള്ള ബഞ്ച്‌ വ്യക്തമാക്കി. 2010 ലാണ്‌ ജാതി സെന്‍സസ്‌ ആകാമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്‌.