കോഴിക്കോട് പെണ്‍വാണിഭം; രണ്ട് പേരെ കൂടി റിമാന്‍ഡ് ചെയ്തു

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവ് പീഡന കേസില്‍ രണ്ട് പേരെ കൂടി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് മലയാളികള്‍ പിടികൂടി നാട്ടിലെക്കയച്ച എടത്തുങ്കര മുഹമ്മദ് ഷാഫി (24), ആയിലാണ്ടി ജുനൈസ് (23) എന്നിവരെ വ്യാഴാഴ്ച അനേ്വഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

വെള്ളിയാഴ്ച രാവിലെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ നവംബര്‍ 29 വരെ റിമാന്‍ഡ് ചെയ്തു. ഇവരോടൊപ്പം കസ്റ്റഡിയിലെടുത്തിരുന്ന സാബിറിനെ അനേ്വഷണസംഘം ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു.