മിഠായിത്തെരുവില്‍ കടയ്‌ക്ക്‌ തീ പിടിച്ചു

Story dated:Wednesday June 22nd, 2016,03 02:pm
sameeksha sameeksha

s m street calicutകോഴിക്കോട്‌: കോഴിക്കോട്‌ മിഠായിതെരുവില്‍ റെഡിമെയ്‌ഡ്‌ കടയ്‌ക്ക്‌ തീ പിടിച്ചു. സംഗീത്‌ എന്ന കടയ്‌ക്കാണ്‌ തീപിടിച്ചത്‌. മെയിന്‍സ്വിച്ചില്‍ നിന്നാണ്‌ തീപടര്‍ന്നത്‌. സമീപത്തെ കച്ചവടക്കാരുടെ സമയോചിതമായ ഇടപെടലിലെ തുടര്‍ന്ന്‌ തീയണയ്‌ക്കുകയായിരുന്നു.

ആളപായമോ നാശ നഷ്ടങ്ങളോ സംഭവിച്ചിട്ടില്ലെന്ന്‌ കടയുടമ പറഞ്ഞു. മിഠായിതെരുവിലെ പല കടകളിലും തീപിടുത്തമുണ്ടാകുന്നത്‌ പതിവായിരിക്കുകയാണ്‌. ഭൂരിഭാഗം കെട്ടിടങ്ങളിലും അറുപത്‌ വര്‍ഷത്തോളം പഴക്കമുള്ള വൈദ്യൂതീകരണമാണ്‌ ഇപ്പോളും ഉള്ളത്‌. അശാസ്‌ത്രീയമായ ഇവിടുത്തെ വൈദ്യുതീകരണമാണ്‌ അപകടത്തിന്‌ ഇടയാക്കുന്നത്‌.