കോഴിക്കോട്‌ മീഞ്ചന്ത ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തെങ്ങ്‌ വീണ്‌ വിദ്യാര്‍ത്ഥി മരിച്ചു

Untitled-1 copyകോഴിക്കോട്‌: മീഞ്ചന്ത ഹയര്‍സെക്കണ്ടറി സ്‌കൂളിന്‌ മുകളിലേക്ക്‌ തെങ്ങ്‌ വീണ്‌ ഒരു വിദ്യാര്‍ത്ഥി മരിച്ചു. രണ്ട്‌ കുട്ടികള്‍ക്ക്‌ പരിക്കേറ്റു. ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ സജില്‍ അഹമ്മദ്‌ എന്ന വിദ്യാര്‍ത്ഥിയാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ദില്‍ഷിത്ത്‌ എന്ന വിദ്യാര്‍ത്ഥിയെ കോഴിക്കോട്ടെ സ്വാകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഉച്ചഭക്ഷണ സമയത്താണ്‌ തെങ്ങ്‌ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക്‌ വീണത്‌.

സ്‌കൂളിന്റെ ഗ്രൗണ്ടിനോട്‌ ചേര്‍ന്നുള്ള തെങ്ങാണ്‌ വീണത്‌. തെങ്ങിന്റെ അടിഭാഗം അപകടകരമായ അവസ്ഥയിലായിരുന്നെങ്കിലും മുകള്‍ഭാഗത്തിന്‌ കുഴപ്പം തോന്നില്ലെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവം അന്വേഷിക്കാന്‍ ഡി ഇ ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌.