കുറ്റ്യാടി മലവെള്ളപ്പാച്ചില്‍; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി;3പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

untitled-1-copyകോഴിക്കോട്: ഇന്നലെ വൈകീട്ട് കോഴിക്കോട് കുറ്റ്യാടിയിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു പേരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കോതോട് സ്വദേശി അക്ഷയു(10)ടെ മൃതദേഹമാണ് മൂന്നാമതായി കണ്ടെത്തിയത്. കക്കുഴിയിലുള്ള ഷജിന്റെ മൃതദേഹം അല്‍പ സമയം മുന്‍പ് കണ്ടെത്തിയിരുന്നു. പാറയ്ക്കല്‍ രജീഷിന്റെ മൃതദേഹം ഇന്നലെ വൈകിട്ട് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെ മാവട്ടത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൂന്ന് പേര്‍ക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. കോതോട് സ്വദേശികളായ അശ്വന്ത്, വിപിന്‍ദാസ്, വിഷ്ണു എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്.

അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ കുറ്റ്യാടി പശുക്കടവ് കടന്തറപ്പുഴയില്‍ കുളിക്കാനിറങ്ങിയ 9 പേരാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. റവന്യു, എക്‌സൈസ്, ഗതാഗത മന്ത്രിമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ടവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കാണാതായവര്‍ക്കുള്ള തെരച്ചിലിനായി നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോസ് ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles