Section

malabari-logo-mobile

ദോഹയില്‍ കൗമാരക്കാര്‍ക്കിടയില്‍ ‘എനര്‍ജി ഡ്രിങ്‌സ്’ ഉപയോഗം വര്‍ധിക്കുന്നു

HIGHLIGHTS : ഏറെ ആരോഗ്യ പ്രശ്‌ന്ങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ് ദോഹ: ഏറെ ഉര്‍ജ്ജം നല്‍കുന്ന എനര്‍ജി ഡ്രിങ്‌സിന്റെ ഉപയോഗം കൗമാരക്കാര്‍ക്കിടിയല്‍ വര്‍ധിച്...

ഏറെ ആരോഗ്യ പ്രശ്‌ന്ങ്ങള്‍ക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ്

untitled-1-copyദോഹ: ഏറെ ഉര്‍ജ്ജം നല്‍കുന്ന എനര്‍ജി ഡ്രിങ്‌സിന്റെ ഉപയോഗം കൗമാരക്കാര്‍ക്കിടിയല്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. മദ്യത്തിന്റെ ഗണത്തില്‍പ്പെടാത്ത പാനിയമായ ഇവയില്‍ കഫീന്‍, വിറ്റാമിന്‍, ടൗറിന്‍, ജിന്‍സെങ്, ഗൗരാന തുടങ്ങിയ ഉത്തേജകങ്ങളും സസ്യങ്ങളുടെ ചേരുവകളും ഉണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ് മേഖലാ ഗവേഷണ വിഭാഗം വ്യക്തമാക്കിയിരിക്കുന്നു. ഇവ കൂടുതലായി ഉപയോഗിക്കുന്നത് ചെറുപ്പക്കാരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

sameeksha-malabarinews

ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ ഏത് ബ്രാന്റില്‍പ്പെട്ട എനര്‍ജി ഡ്രിങ്‌സും കഴിക്കുന്നതിന് മുമ്പായി ഡോക്ടറുടെ ഉപദേശം തേടിയിരിക്കണമെന്ന് ദോഹയിലെ ആരോഗ്യവിദഗ്ധരെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന കടകളിലെല്ലാം തന്നെ സാമ്പത്തിക വാണിജ്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിലുള്ള പാനീയങ്ങളില്‍ കഫീന്‍, പഞ്ചസാര എന്നിവയുടെ അളവ് ഉയര്‍ന്നതോതിലായതിനാല്‍ ശാരീരിക പ്രശ്‌നങ്ങളുള്ളവര്‍ ഇവ കഴിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്കിടവരുത്തും. 250 എം എല്‍ വരുന്ന ചെറിയ കുപ്പി എനര്‍ജി ഡ്രിംങ്‌സില്‍ 80 മില്ലി ഗ്രാം വരെ കഫീന്‍ അടങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് മൂന്ന് കുപ്പി കോളയ്‌ക്കോ, മൂന്ന് കപ്പ് കാപ്പിക്കോ തുല്യമാണെന്നാണ് വിലയിരുത്തല്‍. കൂടാതെ ഇതില്‍ ഗ്‌ളുകുറോണോലാക്‌റ്റോണ്‍, ടൗറിന്‍ എന്നീ പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. യൂറോപ്യന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പിലും (ഇഫ്‌സ)കഫീന്റെ അമിത ഉപയോഗത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഉറക്കം തടസപ്പെടുക, രക്തസമ്മര്‍ദ്ദം, പെരുമാറ്റ വൈകല്യം, ഉത്കണ്ഠ എന്നിവയ്ക്ക് കഫീന്‍ കാരണമാകുന്നതായും ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കളുടെ പ്രായമനുസരിച്ച് മദ്യം, പുകയില എന്നീ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്ക് നിയന്ത്രണമുണ്ടെങ്കിലും ഉര്‍ജ്ജദായക പാനീയങ്ങളുടെ വില്‍പനയില്‍ വേണ്ടത്ര നിഷ്‌കര്‍ഷത പുലര്‍ത്താറില്ല. പരിചരണ ആവശ്യുള്ള അമ്മമാര്‍, 16 വയസ്സിനു താഴെയുള്ളവര്‍, കഫീന്‍ അലര്‍ജിയുള്ളവര്‍, ഹൃദയസംബന്ധമായ അസുഖമുളളവര്‍, കായിക പരിശീലനത്തിലേര്‍പ്പെടുന്നവര്‍ എന്നിവരോട് ഉര്‍ജ്ജദായകമായ ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കാന്‍ സാമ്പത്തിക വാണിജ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കായികമേളകളിലും മറ്റും യുവാക്കളെ സ്വാധീനിക്കുന്ന ഊര്‍ജ്ജദായക ഉത്തേജക പാനീയങ്ങളുടെ പരസ്യങ്ങളാണ് ഇളംപ്രായക്കാര്‍ക്കിടയില്‍ ഇത്തരം പാനീയങ്ങളുടെ സ്വാധീനത്തിനു കാരണമെന്ന് അഭിപ്രായമുണ്ട്. അതെസമയം ഉര്‍ജ്ജസ്വലമായി ജോലി ചെയ്യുന്നവര്‍ക്ക് എട്ടുമണിക്കൂര്‍ ഉറക്കവും, ശരിയായ അളവിലും നേരത്തുമുള്ള ഭക്ഷണവും കൊണ്ടുതന്നെ നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാനാവുമെന്ന് ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. എനര്‍ജി ഡ്രിംഗ്‌സുകള്‍ക്കു പകരം ഫ്രഷ് ജ്യൂസ്, ധാരാളം വെള്ളം, വിവിധ പച്ചക്കറികളും ഇലകളും, നല്ല ഉറക്കം എന്നിവ നല്ല ആരോഗ്യവും പ്രസരിപ്പും പ്രദാനം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!