Section

malabari-logo-mobile

മലപ്പുറത്തെ തീരങ്ങളില്‍ അശാന്തി വളര്‍ത്തുന്ന വള്ളങ്ങളിലെ വയര്‍ലെസ് സെറ്റുകള്‍;പോലീസ് നടപടി വൈകുന്നതായി പരാതി

HIGHLIGHTS : പരപ്പനങ്ങാടി:മത്സ്യ ബന്ധന വള്ളങ്ങളില്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റു കളില്‍നിന്നു സ്പര്‍ദ്ധ വളര്‍ത്താനു തകുന്ന തരത്തില്‍ സന്ദേശ മയക്കുന്ന ആസൂത്രിത...

parappanangadi beach copyപരപ്പനങ്ങാടി:മത്സ്യ ബന്ധന വള്ളങ്ങളില്‍ ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റു കളില്‍നിന്നു സ്പര്‍ദ്ധ വളര്‍ത്താനു തകുന്ന തരത്തില്‍ സന്ദേശ മയക്കുന്ന ആസൂത്രിതമായ ശ്രമങ്ങള്‍ തുടരുമ്പോഴും അധികൃതര്‍ മൌനം പാലിക്കുന്നതായി ആക്ഷേപം.രഹസ്യാന്വേഷണ വകുപ്പ് പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.കടലിലെ സംഭവ മായതിനാല്‍ കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡുമാണ് അന്വേഷണം നടത്തേണ്ടതെന്ന നിലപാടിലാണ് ലോക്കല്‍ പോലീസ് .

പോലീസും മറ്റു സര്‍ക്കാര്‍ വകുപ്പുകളും ഉപയോഗിക്കുന്ന വയര്‍ലെസ് സെറ്റുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ അനുമതിയുമില്ല. കൂടാതെ ഇത് സര്‍വറുമായി ബന്ധിപ്പിക്കുന്നതിനാല്‍ സ്വകാര്യ മേഖലയിലോ,വ്യക്തികള്‍ക്കോ ഇതുപ്യോഗിക്കാനും കഴിയില്ലെന്നതാണ് പോലീസ് ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കാത്തതെന്നാണ് കരുതുന്നത്. വാക്കി ടോക്കിയാണ് കടലില്‍ മത്സ്യ തൊഴിലാളികള്‍ മോബൈല്‍ ഫോണിനു പകരം ഉപയോഗിക്കുന്നതത്രെ. ഇതിനു പരമാവധി രണ്ടും മൂന്നും കി.മി.പരിധിയിലെ ഇതുലഭിക്കൂ എന്നുമാണ്കണക്കാക്കുന്നത്.ഇത്തരം സെറ്റുകള്‍ കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലെ ചില കടയില്‍ വില്പന നടത്തുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കൂടുതല്‍ ഫ്രീ ക്യോന്‍സി (ആവൃത്തി) ലഭിക്കുന്നതിനു റിപീറ്റര്‍ എന്ന ഉപകരണം ഇതില്‍ ഘടിപ്പിക്കുന്നുണ്ടോ എന്നകാര്യവും പരിശോധിക്കുമെന്നാണറിയുന്നത്.
നാട്ടില്‍ അക്രമത്തിനുകോപ്പ് കൂട്ടാന്‍ ആസൂത്രണംചെയ്യുന്ന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നിയമാനുസൃതമായതാണോ എന്നതിലുപരി ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനുള്ള നടപടി വേണമെന്നുള്ളതാണ് മത്സ്യ തൊഴിലാളികളുടെ ആവശ്യം. നേതാക്കളെ അവഹേളിക്കുകയും തെറി അഭിഷേകം നടത്തുന്നതും നിരന്തരം ആവര്‍ത്തിക്കുകയും മാസങ്ങളായി തുടരുകയും ചെയ്യുമ്പോള്‍ ഉറവിടം കണ്ടെത്തുന്നതിലുള്ള അധികൃതരുടെ നിസ്സംഗത വ്യാപക പ്രതിഷേധ ത്തിനിടയാക്കിയിട്ടുണ്ട്

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!