എനിക്ക് നേതാവാകേണ്ട;ഭയമില്ലാത്ത ഇന്ത്യന്‍ പൗരനായാല്‍ മതി;പ്രകാശ് രാജ്

കോഴിക്കോട്: എനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും നേതാവാകേണ്ടെന്നും ഭയമില്ലാതെ സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ കഴിയുന്ന ഇന്ത്യന്‍ പൗരനായാല്‍ മതിയെന്നും പ്രശസ്ത നടന്‍ പ്രകാശ് രാജ് പറഞ്ഞു. കോഴിക്കോട് നടന്നു വരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റ്‌വെല്ലിന്റെ ‘ടു വീ നീഡ് എ ഫിലിം’ എന്ന സെഷനില്‍ സംവദിക്കവെയാണ് അദേഹം ഇക്കാര്യം പറഞ്ഞത്.

സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമായി സിനമാരംഗത്തുള്ള സൂപ്പര്‍ സ്റ്റാറുകളും രാജ്യത്തെ ഓരോ പൗരന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടാന്‍ മുന്നോട്ട് വരാനായി നിങ്ങളോടൊപ്പം ഞാനും അഭ്യര്‍ത്ഥിക്കുകയാണെന്നും അദേഹം പറഞ്ഞു.

സിനിമയില്‍ മാത്രമല്ല കലയിലും ഭക്ഷണത്തിലും ജീവിതത്തിലുമുള്ള സെന്‍സറിങ്തന്നെ ഇല്ലാതാക്കണമെന്നും അദേഹം അഭിപ്രായപ്പെട്ടു. ഇന്ന് നമ്മുടെ രാജ്യത്ത് സ്‌നേഹം പോലും കുറ്റകരമാണെന്ന് അദേഹം പറഞ്ഞു.

ചലിച്ചിത്ര സംവിധായകനായ സനല്‍ ശശീധരനാണ് ഈ സെഷനിലെ മോഡറേറ്ററായത്. എഴുത്തോല വേദിയില്‍ പ്രകാശ് രാജിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തിങ്ങിനിറഞ്ഞ സദസ്സായിരുന്നു ഉണ്ടായിരുന്നത്.