Section

malabari-logo-mobile

കുവൈത്തില്‍ കുട്ടികള്‍ക്ക് വാട്ടര്‍ ഗണ്‍ വാങ്ങിനല്‍കരുതെന്ന് ജലമന്ത്രാലയം

HIGHLIGHTS : കുവൈത്ത് സിറ്റി: കുട്ടികള്‍ക്ക് വാട്ടര്‍ ഗണ്‍ വാങ്ങി നല്‍കരുതെന്ന് രക്ഷിതാക്കളോട് കുവൈത്ത് ജല മന്ത്രാലയം ആവശ്യപ്പെട്ടു. ആഘോഷവേളകളിലും, വാഹനങ്ങള്‍ക്...

കുവൈത്ത് സിറ്റി: കുട്ടികള്‍ക്ക് വാട്ടര്‍ ഗണ്‍ വാങ്ങി നല്‍കരുതെന്ന് രക്ഷിതാക്കളോട് കുവൈത്ത് ജല മന്ത്രാലയം ആവശ്യപ്പെട്ടു. ആഘോഷവേളകളിലും, വാഹനങ്ങള്‍ക്ക് നേരെയും വെള്ളം ചീറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും ഇതുവഴിയുണ്ടാകുന്ന ജലത്തിന്റെ ദുരുപയോഗം തടയാന്‍ കൂടി വേണ്ടിയാണ് മുന്നറിയിപ്പ്.

നേരത്തെ ആഘോഷവേളകളില്‍ ഫോം സ്‌പ്രേ ചെയ്യുന്ന പതിവ് നില നിന്നിരുന്നു. ഇത് കുട്ടികള്‍ പ്രായോഗികമല്ലാത്ത രീതികളില്‍ ഉപയോഗിച്ചതോടെ പലരുടെയും കണ്ണുകള്‍ക്ക് കേടുപറ്റിയിരുന്നു. ഇതെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്േ്രപ ഫോം വില്‍പ്പന സര്‍ക്കാര്‍ നിരോധിക്കുകയായിരുന്നു.

sameeksha-malabarinews

ഇതുപോലെയാണ് ഇപ്പോള്‍ വാട്ടണ്‍ കുട്ടികള്‍ ദുരുപയോഗപ്പെടുത്തുന്നത്. ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ മുന്നോടിയായാണ് മന്ത്രാലയത്തിലെ റേഷണലൈസേഷന്‍ ക്യാംപെയിന്‍ മേധാവിയും ടെക്‌നിക്കല്‍ സൂപ്പര്‍വിഷന്‍ വകുപ്പ് ഡയറക്ടറുമായ ഇഖ്ബാല്‍ അല്‍ തായര്‍ ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!