Section

malabari-logo-mobile

അദിതി കൊല കേസ്;അച്ഛനും രണ്ടാനമ്മക്കും മൂന്നുവര്‍ഷം കഠിനതടവ്‌

HIGHLIGHTS : കോഴിക്കോട്: അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തെത്തുടര്‍ന്ന് ഏഴുവയസ്സുകാരി അദിതി കൊല്ലപ്പെട്ട കേസില്‍ ഇരുവര്‍ക്കും മൂന്നുവര്‍ഷം കഠിനതടവ്. അച്ഛന്‍ ...

untitled-1-copyകോഴിക്കോട്: അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനത്തെത്തുടര്‍ന്ന് ഏഴുവയസ്സുകാരി അദിതി കൊല്ലപ്പെട്ട കേസില്‍ ഇരുവര്‍ക്കും മൂന്നുവര്‍ഷം കഠിനതടവ്. അച്ഛന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി ,രണ്ടാനമ്മ റംലത്ത് എന്ന ദേവിക എന്നിവര്‍ക്കാണ് കോഴിക്കോട് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കഠിനതടവ് വിധിച്ചത്.ഒന്നാംപ്രതി ഒരുലക്ഷം രൂപ പിഴ അടക്കാനും ജഡ്ജി എ ശങ്കരന്‍ നായര്‍ ഉത്തരവായി. ഈ തുക അദിതിയുടെ സഹോദരന്‍ അരുണ്‍ എസ് നമ്പൂതിരിക്ക് നല്‍കാനും വിധിച്ചു. വിവാദമായ കേസില്‍ കൊലക്കുറ്റം തെളിയിക്കാനായില്ലെന്ന് വിധിയില്‍ പറയുന്നു.

ബിലാത്തികുളം ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന തിരുവമ്പാടി കൊട്ടിവട്ടം ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ മകള്‍ അദിതി 2013 ഏപ്രില്‍ 30 നാണ് മരിച്ചത്. കൊടിയ ശാരീരിക പീഡനംമൂലമാണ് മരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഗുഹ്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചതിന്റെയും ശരീരമാസകലം മര്‍ദനമേറ്റതിന്റെയും പാടുകളുണ്ടായിരുന്നു. അപസ്മാരമാണെന്ന പേരില്‍ ഏപ്രില്‍ 29ന് രാത്രിയോടെയാണ് അദിതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു.

sameeksha-malabarinews

അദിതിയെ മൂന്ന് മാസത്തോളം ക്രൂരമായി പീഡിപ്പിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. ബിലാത്തിക്കുളം ബിഇഎം യുപി സ്കൂള്‍ ഒന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്നു അദിതി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!