നിരക്ക് വര്‍ദ്ധന പോര: സ്വകാര്യ ബസ് സമരം തുടങ്ങി

കൊച്ചി:  സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാത്രാ നിരക്ക് വര്‍ദ്ധന അപര്യാപ്തമാണെന്ന് ചുണ്ടിക്കാട്ടി സംസ്ഥാനത്ത് സ്വകാര്യ ബസ്സുകള്‍ പ്രഖ്യാപിച്ച അനശ്ചിതകാല ബസ്സ് പണിമുടക്ക് ആരംഭിച്ചു.

ഇപ്പോള്‍ പ്രഖ്യാപിച്ച എട്ടുരൂപ മിനമം നിരക്ക് പത്തുരൂപയായി വര്‍ദ്ധിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50% ആക്കണെന്നും ആവശ്യപ്പെട്ടാണ് പണിമുടക്ക്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരസമരം ആരംഭിക്കുമെന്നും ബസ്സുടമകളുടെ സംയുക്തസമരസമിതി വ്യക്തമാക്കി.

ബസ്സ് സമരം ഏറ്റവുമധികം ബാധിക്കുക മലബാര്‍ മേഖലെയാണ്. കെഎസ്ആര്‍ടിസി ബസ്സ് റൂട്ടുകള്‍ കുറവുള്ള ഇവിടെ ജനം സ്വകാരബസ്സുകളെയാണ് ഏറ്റവും കൂടുതല്‍ യാത്രക്കായി ഉപയോഗിക്കുന്നത്.