Section

malabari-logo-mobile

ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ലൈനില്‍ ഇനി രാത്രി മുഴുവന്‍ ഫ്രീയായി വിളിക്കാം

HIGHLIGHTS : ലാന്റ്‌ ലൈനുകള്‍ ഉപഭോക്താക്കള്‍ വ്യാപകമായി ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ ബിഎസ്‌എന്‍എല്‍ പുതിയ ഒഫാറുമായി രംഗത്ത്‌. മെയ്‌ ഒന്നു മുതല്‍ ബിഎസ്‌എന്‍എല്‍

BSNL Landline Instrumentലാന്റ്‌ ലൈനുകള്‍ ഉപഭോക്താക്കള്‍ വ്യാപകമായി ഉപേക്ഷിക്കാന്‍ തുടങ്ങിയതോടെ ബിഎസ്‌എന്‍എല്‍ പുതിയ ഒഫാറുമായി രംഗത്ത്‌. മെയ്‌ ഒന്നു മുതല്‍ ബിഎസ്‌എന്‍എല്‍ ലാന്‍ഡ്‌ ലൈനില്‍ നിന്ന്‌ രാജ്യത്ത്‌ എവിടെയും ഏത്‌ നെറ്റ്‌്‌വര്‍ക്കിലേക്കും രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ഏഴുമണിവരെ സൗജന്യമായി അണ്‍ലിമിറ്റഡായി വിളിക്കാം.

നിലവില്‍ ഗ്രാമീണമേഖലയില്‍ 120 രൂപ മാസവാടകയില്‍ 20 രൂപ വര്‍ധിപ്പിച്ച്‌ 140 രൂപയാക്കി മാറ്റിയിട്ടുണ്ട്‌. നഗരമേഖലയില്‍ 195 രൂപ എന്ന മാസവാടക 220 രൂപയാക്കും. ഇവിയിലെല്ലാം തന്നെ ഫ്രീകോളുകള്‍ ഉണ്ടായിരിക്കുകയും ചെയ്യും. ഒരേ നെറ്റ്‌ വര്‍ക്കില്‍ നിന്ന്‌ മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക്‌ വിളിക്കുമ്പോള്‍ ആ നെറ്റ്‌ വര്‍ക്കിലെ കമ്പനികള്‍ പരസ്‌പരം ഐഒസി ചാര്‍ജ്‌ (ഇന്റര്‍ യൂസേജ്‌ ചാര്‍ജ്‌) നല്‍കേണ്ടതുണ്ട്‌. എന്നാല്‍ മെയ്‌ ഒന്നു മുതല്‍ ഇതെടുത്തുകളയുന്നതും പദ്ധതിക്ക്‌ ഗുണമായിരിക്കും.

sameeksha-malabarinews

ഗ്രാമീണമേഖലയില്‍ 540 രൂപയുടെ പ്ലാനെടുത്താല്‍ ദിവസം മുഴുവന്‍ ബിഎസ്‌എന്‍എല്ലില്‍ നിന്ന്‌ ബിഎസ്‌എന്‍എല്ലിലേക്ക്‌ അണ്‍ലിമിറ്റഡായി വിളിക്കാവുന്നതുമാണ്‌. നഗരമേഖലയില്‍ ഇത്‌ 645 രൂപയാക്കും.

കേരളത്തില്‍ ലാന്‍ഡ്‌ലൈനും മൊബൈലും ഉള്‍പ്പെടെ ബിഎസ്‌എന്‍എല്ലിന്‌ 91 ലക്ഷം കണക്ഷനാണുള്ളത്‌. ഇതില്‍ 66 ലക്ഷം മൊബൈലാണ്‌.

ബിഎസ്‌എന്‍എല്ലിന്റെ ഈ പുതിയ താരിഫ്‌ നിലവില്‍ വരുന്നതോടെ ലാന്‍ഡ്‌ ലൈനുകളുടെ ഉപഭോക്താക്കള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്‌ ബിഎസ്‌എന്‍എല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!