ചുടലപ്പറമ്പില്‍ വീണ്ടും കളിയാരവം

parappananagadi footballപരപ്പനങ്ങാടി: ചുടലപ്പറമ്പിന്റെ മണല്‍പരപ്പില്‍ വീണ്ടും കാല്‍പ്പന്ത്‌ കളിയുടെ വസന്തം. ഏറെ നാളുകള്‍ക്ക്‌ ശേഷം മലബാറിന്റെ സ്വന്തം സെവന്‍സ്‌ മേളയ്‌ക്ക്‌ പരപ്പനങ്ങാടി ചുടലപ്പറമ്പ്‌ വേദിയാകുന്നു

സദ്‌ഭാവന കലാകായിക സാംസ്‌ക്കാരികവേദിയാണ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌. മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം കുരികേശ്‌ മാത്യു ഉദ്‌ഘാടനം ചെയ്‌തു. പഴയകാല ഫുട്‌ബോള്‍ പ്രതിഭകളെ ആദരിച്ചു.

ഉദ്‌ഘാടനത്തിന്റെ ഭാഗമായി വനിതാ ഫുട്‌ബോളിലെ ദേശീയ-സംസ്ഥാന കായികതാരങ്ങള്‍ അണിനിരന്ന പ്രദര്‍സന മത്സരം നടന്നു. എന്‍ എം ഷമേജ്‌ അധ്യക്ഷത വഹിച്ചു. നിധീഷ്‌ തള്ളശേരി സ്വാഗതവും മനോജ്‌ കുമാര്‍ നന്ദിയും പറഞ്ഞു.

Share news
error: Content is protected !!
Scroll to Top