Section

malabari-logo-mobile

ബഹറൈനില്‍ യുകെയുടെ നാവികബേസ് തുറന്നു

HIGHLIGHTS : മനാമ : ബഹറൈനില്‍ ബ്രിട്ടന്‍ പുതിയ സൈനിക നാവികത്താവളം തുറന്നു. ബഹറൈന്‍ ഔദ്യോഗിക ന്യുസ്

മനാമ : ബഹറൈനില്‍ ബ്രിട്ടന്‍ പുതിയ സൈനിക
നാവികത്താവളം തുറന്നു. ബഹറൈന്‍ ഔദ്യോഗിക ന്യുസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‌

ബഹറൈന്‍ രാജകുമാരനും, ഡിഫന്‍സിന്റെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ സല്‍മാന്‍ ബിന്‍ ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ, ബ്രിട്ടീഷ് റോയല്‍ നേവിയുടെ വൈസ് അഡ്മിറല്‍ ആന്‍ഡ്രൂ രാജകുമാരന്‍ എന്നിവര്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.

sameeksha-malabarinews

2014ലാണ് ഇതു നാവിക ബേസ് സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. നിലവില്‍ അമേരിക്കക്കും ബഹറൈനില്‍ നാവിക ബേസ് ഉണ്ട്.

ഗള്‍ഫ് മേഖലയില്‍ ബഹറൈന്‍ സൗദി അറേബ്യയുമായും അതുവഴി അമേരിക്കയുമായും നല്ല സഹകരണത്തിലാണ്. ബ്രിട്ടനുമായും ഇത്തരത്തില്‍ നല്ലബന്ധം ബഹറൈന്‍ പുലര്‍ത്തിപോരുന്നുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!