ആവേശമായി ‘ജാവ യെസ്‌ഡി’ യാത്ര

travel Bike Rallyമലപ്പുറം: ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നടത്തിയ ‘ജാവ യെസ്‌ഡി ജാവ’ ബൈക്ക്‌ യാത്ര ആവേശമായി. കോട്ടക്കുന്ന്‌ മുതല്‍ കൊടികുത്തിമല വരെയായിരുന്നു യാത്ര. ജില്ലയിലെ യെസ്‌ഡി ബൈക്ക്‌ പ്രേമികളുടെ കൂട്ടായ്‌മയായ ‘ ഏറനാട്‌ ജാവ യെസ്‌ഡി ക്ലബിന്റെ ‘ സഹകരണത്തോടെയായിരുന്നു പരിപാടി. യാത്രയില്‍ 10 ബൈക്കുകളിലായി 16 പേര്‍ പങ്കെടുത്തു.

എല്ലാ മാസവും സംസ്ഥാനത്തിനകത്തും പുറത്തുമായി യാത്രകള്‍ നടത്തുന്ന കൂട്ടായ്‌മയാണ്‌ ജാവ യെസ്‌ഡി ക്ലബ്ബ്‌. യത്ര ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. പി. ഉബൈദുള്ള എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ, ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ, എക്‌സി. കമ്മിറ്റി അംഗങ്ങളായ എം.കെ മുഹ്‌സിന്‍, എ.കെ.എ നസീര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ സുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.