തേഞ്ഞിപ്പലത്ത്‌ ബൈക്കില്‍ സഞ്ചരിച്ച്‌ മാല മോഷ്ടിക്കുന്ന സംഘം പിടിയില്‍

Untitled-1 copyതേഞ്ഞിപ്പലം: മോഷ്ടിച്ച മോട്ടോര്‍ സൈക്കിളില്‍ സ്‌ത്രീകളുടെ മാല മോഷ്ടിക്കുന്ന മൂന്നംഗസംഘം തേഞ്ഞിപ്പലം പോലീസിന്റെ പിടിയിലായി. കുണ്ടായിതോട്‌ മുണ്ട്യാര്‍വയല്‍ മന്‍സൂര്‍(24), വേങ്ങേരി കണ്ണാടിക്കല്‍ മണ്ണാരക്കണ്ടി സഹല്‍ ഇബിന്‍ നാസര്‍(19), ഒളവണ്ണ കുറുങ്ങോട്ട്‌ ഫവാസ്‌(24) എന്നിവരാണ്‌ പിടിയിലായത്‌. പരപ്പനങ്ങാടി, വാഴക്കാട്‌, ചെട്ടിപ്പടി, ചെറുവണ്ണൂര്‍, പാലക്കാട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണിവര്‍. വാഹനപരിശോധനക്കിടെ ചോദ്യം ചെയ്‌തപ്പോള്‍ സംശയം തോന്നയതിനെ തുടര്‍ന്നാണ്‌ സംഘം പിടിയിലായത്‌. പനമരത്തുനിന്ന്‌ മോഷ്ടിച്ചതാണ്‌ ബൈക്ക്‌. ഇതിന്റെ നമ്പര്‍ പ്ലേറ്റ്‌ ഒരു കാറിന്റേതായിരുന്നു.

ചേലേമ്പ്ര ചേലുവീട്ടില്‍ ഹുസൈന്റെ ഭാര്യയുടെ കഴുത്തില്‍ നിന്ന്‌ അഞ്ചുപവനും പുല്ലുംകുന്നില്‍ പാത്തൈ എന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്ന്‌ മാല പിടിച്ചുപറിക്കാന്‍ ശ്രമിച്ചതിലും തേഞ്ഞിപ്പലം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയത കേസില്‍ ഇവരുണ്ട്‌. 21 പവനോളം ഇവര്‍ പിടിച്ചുപറിച്ചിട്ടുണ്ട്‌. പാലക്കട്ടെ ഒരു വീട്ടില്‍ കയറി മോഷണം നടത്തിയ കേസിലും ഇവരുണ്ട്‌.