ആനങ്ങാടിക്ക് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Dead Man 2വള്ളിക്കുന്ന് : ആനങ്ങാടിക്ക് സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ആനങ്ങാടി ബീച്ച് സ്വദേശി എരഞ്ഞിക്കല്‍ ഹൗസില്‍ ഷാഹുല്‍ ഹമീദ് (30) ആണ് മരിച്ചത്.

ഇന്നുച്ചക്ക് 12.30 ഓടെ പരപ്പനങ്ങാടിയില്‍ നിന്ന് ആനങ്ങാടിയിലേക്ക് പോകുകയായിരുന്ന ഷാഹുല്‍ ഹമീദ് സഞ്ചരിച്ചിരുന്ന മാസ്‌ട്രോ സ്‌കൂട്ടറും എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഷാഹുല്‍ ഹമീദിനെ കോട്ടക്കടവ് ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിജ് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാഹുല്‍ ഹമീദ് മത്സ്യ തൊഴിലാളിയാണ്.

ഭാര്യ ഫസീല, മക്കള്‍ മുഹമ്മദ് നാസിം, മുഹമ്മദ് സാലിഹ്, ഫാത്തിമ സഹദ.