Section

malabari-logo-mobile

മുംബൈയില്‍ കൂട്ടബലാത്സംഗ കേസില്‍ 4 പ്രതികള്‍ക്ക് ജീവപര്യന്തം

HIGHLIGHTS : മുംബൈ : മുംബൈയില്‍ ശക്തിമില്‍സ് കൂട്ടബലാത്സംഗ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുംബൈ സെ...

mumbai-gange-rape-convictsമുംബൈ : മുംബൈയില്‍ ശക്തിമില്‍സ് കൂട്ടബലാത്സംഗ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 4 പ്രതികള്‍ക്കും കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മുംബൈ സെഷന്‍സ് കോടതിയുടേതാണ് വിധി.

ടെലഫോണ്‍ ഓപ്പറേറ്ററെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് വിധി. അതേസമയം ഇതേ സ്ഥലത്ത് വെച്ച് വനിതാ ഫോട്ടോഗ്രാഫറെ പീഡിപ്പിച്ച കേസില്‍ വിധി മാര്‍ച്ച് 24 ലേക്ക് മാറ്റി.

sameeksha-malabarinews

വിജയ് ജാദവ, മുഹമ്മദ് കാസിം ഷെയ്ക്ക്, സലിം അന്‍സാരി, അശ്വഖ് ഷെയ്ഖ് എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചത്. പ്രതികള്‍ ക്രിമിനല്‍ വാസന ഉള്ളവരാണെന്നും ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കുകയൊള്ളൂ എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം കോടതിയില്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!