മാധ്യമം ജീവനക്കാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

Untitled-2 copyകോഴിക്കോട്‌: ജോലി കഴിഞ്ഞ്‌ മടങ്ങവെ യൂവാവ്‌ ബൈക്കപകടത്തില്‍ മരിച്ചു. മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട്‌ ഓഫീസിലെ ഡിടിപി ഓപ്പറേറ്ററും കൊണ്ടോട്ടി മേലേങ്ങാടി നടുത്തൊടിക പരേതനായ മൊയ്‌തീന്‍കുട്ടിയുടെ മകനും അഹമ്മദുകോയ (42) ആണ്‌ മരിച്ചത്‌.
ഇന്നലെ കോഴിക്കോട്‌ രാമനാട്ടുകര ബൈപ്പാസില്‍ പന്തീരങ്കാവ്‌ മെട്രോ ആശുപത്രിക്കു മുന്നില്‍ വെച്ചാണ്‌ അപകടമുണ്ടായത്‌. ഓടിക്കൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ പെട്ടന്നു തുറന്നതിനെ തുടര്‍ന്ന്‌ അഹമ്മത്‌കോയ സഞ്ചരിച്ചിരുന്ന ബൈക്ക്‌ അതിലിടിച്ചു റോഡിലേക്ക്‌ വീഴികയയായിരുന്ന എതിരെവന്ന മറ്റൊരു വാഹനം തട്ടിയാണ്‌ മരണം സംഭവിച്ചത്‌.
മാതാവ്‌.ആമിന. ഭാര്യ ഷറഫുന്നീസ(അധ്യാപിക) സഹോദരങ്ങള്‍ ഷാഹുല്‍ ഹമീദ്‌(ദുബൈ) സലാം, മുന്നാസ്‌.