Section

malabari-logo-mobile

അരുവിക്കരയില്‍ ശബരീനാഥിന്‌ 10128 വോട്ടിന്റെ വിജയം

HIGHLIGHTS : തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ എസ്‌ ശബരീനാഥിന്‌ വന്‍ വിജയം. 10128 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തിലാണ്‌ ശബരീ...

k-s-sabarinathan83തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ എസ്‌ ശബരീനാഥിന്‌ വന്‍ വിജയം. 10128 വോട്ടുകളുടെ ശക്തമായ ഭൂരിപക്ഷത്തിലാണ്‌ ശബരീനാഥന്‍ വിജയിച്ചിരിക്കുന്നത്‌. 56,448 വോട്ടുകളാണ്‌ ശബരീനാഥ്‌ നേടിയത്‌.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി എം വിജയകുമാറാണ്‌ രണ്ടാം സ്ഥാനത്ത്‌. 46320 വോട്ടാണ്‌ അദേഹം നേടിയത്‌.

sameeksha-malabarinews

ബിജെ പി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലന്‍ 34145 വോട്ടുകള്‍ നേടി. 1430 വോട്ട്‌ നോട്ട നേടി. പി.സി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധമുന്നണിക്ക്‌ 1197 വോട്ടുകള്‍ മാത്രമെ നേടാന്‍ കഴിഞ്ഞൊള്ളു. ശക്തമായ ത്രികോണ മത്സരമാണ്‌ ഇത്തവണ അരുവിക്കരയില്‍ ദൃശ്യമായത്‌.

കഴിഞ്ഞ തവണ ജി. കാര്‍ത്തികേയന്‍ നേടിയ വോട്ടിനേക്കാള്‍ നേരിയ കുറവേ ശബരീനാഥന്റെ ആകെ വോട്ടില്‍ വന്നിട്ടുള്ളൂ. 56797 വോട്ടുകളാണ്‌ ജി. കാര്‍ത്തികേയന്‍ നേടിയത്‌. 10674 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ജി കാര്‍ത്തികേയന്‍ കഴിഞ്ഞതവണ വിജയിച്ചത്‌.

മുന്‍വര്‍ഷത്തില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍എസ്‌പിയുടെ അമ്പലത്തറ ശ്രീധരന്‍ നായര്‍ക്ക്‌ 46123 വോട്ടുകളായിരുന്നു ലഭിച്ചത്‌. അതെസമയം കഴിഞ്ഞതവണ എട്ടായിരത്തില്‍ താഴെ വോട്ടുമാത്രമെ ബിജെപിക്ക്‌ നേടാന്‍ കഴിഞ്ഞിരുന്നൊള്ളു.

വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ തന്നെ യുഡിഎഫ്‌ ശക്തമായ മുന്നേറ്റമാണ്‌ കാഴ്‌ചവെച്ചത്‌. ഒരു ഘട്ടത്തില്‍ പോലും യുഡിഎഫ്‌ താഴേക്ക്‌ പോയില്ല. പഞ്ചായത്തുകളില്‍ അരുവിക്കരയില്‍ മാത്രമാണ്‌ എല്‍ഡിഎഫിന്‌ ചെറിയ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും യുഡിഎഫ്‌ മുന്നേറ്റം കാഴ്‌ചവെച്ചു.

തൊളിക്കോട്‌, വിതുര, ആര്യനാട്‌, ഉഴമലയക്കല്‍, വെള്ളനാട്‌, കുറ്റിച്ചാല്‍, പൂവ്വത്തില്‍പഞ്ചായത്തുകളിലെല്ലാം തന്നെ യുഡിഎഫ്‌ ശക്തമായ മു്‌ന്നേറ്റമാണ്‌ കാഴ്‌ചവെച്ചത്‌. അതെസമയം ന്യൂനപ സ്വാധിനമുള്ള തൊളിക്കോട്‌ പഞ്ചായത്തില്‍ ബി ജെ പി കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ മൂന്നിരട്ടി വോട്ടു നേടി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!