999 രൂപക്ക് വര്‍ഷം മുഴവന്‍ ദിവസേനെ ഒരു ജിബി: മത്സരത്തിനുറച്ച് കിടലന്‍ പ്ലാനുമായി ബിഎസ്എന്‍എല്‍.

ദില്ലി:  ടെലികോം ഭീമന്‍മാരുമായി ഒരങ്കത്തിനുറച്ച് ബിഎസ്എന്‍എല്‍. മാക്‌സിമം പ്രീപെയ്ഡ എന്ന പേരില്‍ ബിഎസ്എന്‍എല്‍ പുറത്തിറക്കുന്ന പുതിയ 999 രൂപയടെ പ്ലാനില്‍ ഡാറ്റയിലും വോയ്‌സകോളിലും കിടിലന്‍ ഓഫറുകള്‍.

ഈ പ്ലാന്‍ പ്രകാരം 999 രൂപയടച്ചാല്‍ എല്ലാ ദിവസവും ഒരു ജിബി ഡാറ്റാ വീതം ഒരു വര്‍ഷം മുഴവന്‍ ഉപയോഗിക്കാം. കൂടാതെ ആറു മാസത്തേക്ക് അണ്‍ലിമിറ്റഡ് കോളും ഈ പാക്കിന്റെ ഭാഗമായ് ഉപയോഗിക്കാം

എസ്എംഎസ്സിലും ഓഫറുണ്ട്. ദിവസേനെ 100 എസ്എസംഎസ് ചെയ്യാം. കൂടാതെ മുംബൈ ദില്ലി പോലുള്ള നഗരങ്ങളില്‍ റോമിങ് കോളുകളും ഈ പ്ലാനില്‍ സൗജന്യമായിരിക്കും.